Monday, March 3, 2008

സുഖവും ദുഃഖവും

ഇന്ന് ഞാന്‍ ചിന്തിച്ചത് സുഖങ്ങളെയും ദുഃഖങ്ങളെയും കുറിച്ചാണ്. അതിനൊരു കാരണവും ഉണ്ട്. എനിക്കൊരു ചെറിയ ദുഃഖം വന്നപ്പോള്‍ എന്‍റ്റെ അടുത്ത ഒരു സുഹ്രുത്ത് ചോദിച്ചതാ ഈ ഭൂമിയില്‍ ദുഃഖങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ എങ്ങനെയാ സുഖം തിരിച്ചരിയുക? ഞാനും ആലോചിച്ചു ശരിയാ സുഖം മാത്രമായിരുന്നെങ്കില്‍! ദുരിദവും കഷ്ടപ്പാടും ഇല്ലായിരുന്നെങ്കില്‍! എങ്ങനെയാണ് നമ്മള്‍ നമ്മുടെ തന്നെ ഉള്ളിലെ സ്നേഹം, ദയ, കരുണ, സഹാനുഭൂതി, മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവം തുടങ്ങിയ നല്ല ഗുണങ്ങള്‍ കൂടിയുണ്ട് എന്ന് തിരിച്ചറിയുക.
സ്വയം ദുഃങ്ങള്‍ ഉണ്ടാക്കാതെ ഉണ്ടാവുന്ന ദുഃഖങ്ങളില്‍ അതികം വിശമിക്കാതെ ദുഃഖങ്ങള്‍ നമ്മുടെ ഉള്ളിലെ നല്ല ഗുണങ്ങളെ കണ്ട് എത്തുന്നതിനുതകുന്ന നല്ല മരുന്നാണെന്ന് തിരിച്ചറിയാന്‍ എന്‍റ്റെ സുഹ്രിത്തിന്‍റ്റെ ചോദ്യം എനിക്ക് ഉപകാരമായി. സൌഹ്രിതം അങ്ങനെയാ എന്നും ഒരു വലിയ മുതല്‍ കൂട്ടാണ്.

Sunday, March 2, 2008

നന്മയും തിന്മയും

നന്മയും തിന്മയും ശത്രുക്കളാണോ? അല്ലെന്നേ ഞാന്‍ പറയൂ. പകരം അവര്‍ നല്ല സുഹ്രുത്തുക്കളാണെന്നും ഞാന്‍ പറയും. ഒരു നാടകത്തില്‍ അഭിനയിക്കാന്‍ വന്ന നായകനെയും വില്ലനെയും പോലെ നന്മ ഹീറോ ആണെങ്കില്‍ തിന്മ തീര്‍ച്ചയായും വില്ലന്‍ തന്നെ. നായകന്‍ വിജയിച്ച് വില്ലന്‍ പരാചയപ്പെടുന്നത് സ്വാഭാവികം. അതിനാല്‍ നമുക്ക് തിന്മ ചെയ്യുന്നവരുടെ അടുത്ത് നായകനാവാം നന്മ ചെയ്തുകൊണ്ട്.
നിവേദ്യ.

Friday, February 29, 2008

സ്നേഹം നിറഞ്ഞുനില്‍ക്കണം

"സ്നേഹം". സുഖവും സന്തൊഷവും നല്‍കുന്നു. സ്നേഹം വര്‍ധിക്കുമ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തികളും പറയുന്ന വാക്കുകളും മനസ്സിലെ ചിന്തകളും എല്ലാം നല്ലതുമാത്രമയിരിക്കും. സ്നേഹം ഉണ്ടാവുമ്പോള്‍ ആരിലും ഒരു തെറ്റും കണ്ടെത്താന്‍ കഴിയില്ല. എല്ലാവരോടും സ്നേഹം ഉണ്ടാവുമെങ്കിലും ഒരാളോട് ഒരു പ്രത്യേക ഇഷ്ടം തോന്നുക സ്വാഭാവികം. അവര്‍ എന്തെങ്കിലും തെറ്റ് ചെയ്താലും നമ്മള്‍ക്ക് കുറ്റപ്പെടുത്താനാവില്ല. പലപ്പോഴും ന്യായീകരിക്കുകയും ചെയ്യും. "ഓ......എതൊക്കെ എല്ലാവരും ചെയ്യുന്ന കാര്യങ്ങളല്ലേ........ഒക്കെ സാധാരണ നടക്കുന്ന കാര്യങ്ങളാ............". എന്നൊക്കെ അതുപോലെ തന്നെ സ്നേഹിക്കുന്നവര്‍ക്ക് എത്ര കൊടുത്താലും മതിയാവില്ല.വിശേഷപ്പെട്ട എന്തു സാധനം കിട്ടിയാലും അത് സ്നേഹിക്കുന്ന ആള്‍ക്ക് കൊടുക്കാന്‍ എല്ലാവര്‍ക്കും സന്തോഷമാണ്.സ്നേഹം മനസ്സില്‍ നിറഞ്ഞു നില്‍ക്കണം. അങ്ങനെ ആവുമ്പോള്‍ മറ്റു ചിന്തകള്‍ക്കൊന്നും മനസ്സില്‍ നില്‍ക്കാന്‍ ഇടമില്ലാതെ വരും. ദുഃഖങ്ങളും വേദനകളും മറന്ന് നല്ല ഗുണങ്ങള്‍ ഉണ്ടാവും. നല്ല ഒരു ഗുരു ഉണ്ടെങ്കില്‍ ഇതെല്ലാം തനിയെ സംഭവിക്കും. അതുകൊണ്ടാന്ന് ഗുരുവിന്‍റ്റെ ആവശ്യം നമുക്കു വരുന്നത്. അതുകൊണ്ടുതന്നെയയിരിക്കണം ചിലര്‍ ഗുരുവിന്‍റ്റെ സമീപതെത്തുമ്പോള്‍ സ്നേഹവും ക്രിതജ്ഞതയും കൊണ്ട് കരഞ്ഞു പോവുന്നത്.
നിവേദ്യ

Thursday, February 21, 2008

തൂവല്‍ സ്പര്‍ശം

സൌഹ്രിതം ആഗ്രഹിക്കുന്ന സൌഹ്രിദത്തില്‍ സന്തോഷിക്കുന്ന
ഒരു നല്ല സുഹ്രിത്തായി,
നല്ല സന്നിധ്യമായി ഇതാ
തൂവല്‍ സ്പര്‍ഷത്തിന്‍ കുലിരുള്ള ഒരു മുഖം!!!!!!!!!!!!!!!!!!!
ഇതിലൂടെ നമുക്ക് സൌഹ്രിദത്തിന്‍ നല്ല അംശങ്ങളെ കണ്‍ടെത്താം..
സ്നേഹിക്കുന്നവര്‍ക്കും സ്നേഹിക്കപ്പെടുന്നവര്‍ക്കും മു
ന്നിലേക്ക് ഇതാ ഒരു കൂട്ടുകാരി. കൂടി.
നിവേദ്യ.

തൂവല്‍ സ്പര്‍ശം